പത്തനംതിട്ട: ജില്ലാ ആയൂർവേദാശുപത്രിയിലെ നവീകരിച്ച സിദ്ധ ചികിത്സാവിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. മുൻ ചീഫ് മെഡിക്കൽഒാഫീസർ ഡോ. ഉഷ കെ. പതുമന ആശുപത്രിക്ക് സംഭാവന ചെയ്ത ആൻഡ്രോയ്ഡ് ടി.വിയിൽ രോഗികൾക്കുള്ള ആയുർവ്വേദ സിദ്ധ യോഗ തുടർ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. അജയകുമാർ നിർവഹിക്കും. അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. വിട്ടുമാറാത്ത ത്വക്ക് രോഗങ്ങൾക്കും ശ്വാസകോശ രോഗങ്ങൾക്കും സിദ്ധ വൈദ്യം ഫലപ്രദമാണെന്ന് സിദ്ധ മെഡിക്കൽ ഒാഫീസർ ഡോ. ചിത്തിര സി. ജെ അറിയിച്ചു.