കോന്നി: കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റി പണികഴിപ്പിച്ച പുതിയ ഓഫീസ് കെട്ടിടം 18 ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എം.പി മാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി, ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. ശ്രീകുമാർ അറിയിച്ചു.