 
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കിൽ ആദ്യം കുഴിയിൽ ചാടണം. മഴപെയ്ത് വെള്ളമുണ്ടെങ്കിൽ വെള്ളത്തിലും ഇറങ്ങണം. സ്റ്റേഡിയത്തിന്റെ പ്രവേശന റോഡിൽ വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. സൈക്ലിംഗിനെത്തിയ ഒരു വിദ്യാർത്ഥി കഴിഞ്ഞ ദിവസം ഇവിടെ വീഴുകയുമുണ്ടായി. ഏതെങ്കിലും പരിപാടിക്ക് മുന്നോടിയായി മാത്രം കുഴി മണ്ണിട്ട് നികത്തും. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും പഴയപടിയിലുമാകും.
മൂന്ന് തവണ വെള്ളത്തിൽ മുങ്ങിയതാണ് ജില്ലാ സ്റ്റേഡിയം. ഓഫീസ് കെട്ടിടമടക്കം മുങ്ങി പോയിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ടയിൽ പ്രധാനമന്ത്രിയെത്തിയപ്പോൾ പ്രത്യേക ഫണ്ടിൽ പി.ഡബ്ല്യൂ.ഡി ടാർ ചെയ്ത റോഡാണിത്. അതിന് ശേഷം ഇവിടെ അറ്റകുറ്റപണികൾ നടന്നില്ല. നഗരസഭയ്ക്കാണ് റോഡിന്റെ നിർമ്മാണ ചുമതല. നിരന്തരം പെയ്യുന്ന മഴയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നാണ് കായിക താരങ്ങളുടെ ആരോപണം.
ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിന് മുമ്പിലുള്ള റോണാഡിത്. റോഡിന് മദ്ധ്യേഭാഗത്തായാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഇവിടെ പതിവായി അപകടത്തിൽപ്പെടാറുണ്ട്. രാവിലെയും വൈകിട്ടും നിരവധി പേർ പരിശീലനത്തിനും നടക്കാനുമായി എത്തുന്ന സ്റ്റേഡിയമാണിത്.
ജില്ലാ സ്കൂൾ കായികമേള, അത് ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങിയവയ്ക്കും ജില്ലാ സ്റ്റേഡിയമാണ് വേദിയാകുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മഴയാണ് പ്രധാന തടസം. റോഡുകളുടെ പണികൾ ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.
നഗരസഭാ അധികൃതർ