തിരുവല്ല: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും മറ്റു സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ച് യുവമോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനീഷ് പുത്തരി അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ, പ്രദീപ് ആലംതുരുത്തി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിജേഷ് വടക്കനാട്ട്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കുര്യൻ ജോസഫ്, മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ് ഡോ.വി വർഗീസ്, അശോക് കുമാർ ദേവരാഗം,യുവമോർച്ച നേതാക്കളായ രാജീവ് പരിയാരത്ത് മല, സജീവ് കോട്ടതോട്, സൂര്യകല പ്രദീപ്, പ്രിയാ ഭാനു എന്നിവർ പ്രസംഗിച്ചു.