തിരുവല്ല: മനുഷ്യാവകാശങ്ങളുടെ സാരാംശം മനുഷ്യരുടെ അന്തസ് സംരക്ഷിക്കുന്നതിനാണെന്നും സംസ്ഥാനങ്ങൾ അവകാശ സംരക്ഷണത്തിന് ഉതകും വിധം സഹായകന്റെ രൂപത്തിൽ പ്രവർത്തിക്കണമെന്നും കൊച്ചി ദേശീയ നിയമ സർവകലാശാല (നുവാൽസ്) മുൻ വൈസ് ചാൻസലർ പ്രൊഫ.എൻ.കെ.ജയകുമാർ അഭിപ്രായപ്പെട്ടു.കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല നിയമ പഠന വിഭാഗം സംഘടിപ്പിച്ച മനുഷ്യവകാശ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാല രജിസ്ട്രാർ ഡോ.എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.നിയമ പഠന വിഭാഗം മേധാവി ഡോ.കെ.ഐ.ജയശങ്കർ,അസി.പ്രൊഫസർമാരായ ഡോ.ജെ.ഗിരീഷ് കുമാർ,ഡോ.എസ്.മീര,അഡ്വ.സി.എം.അരുൺ കേശവ് എന്നിവർ സംസാരിച്ചു.സർവകലാശാല പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്​തു.