
പത്തനംതിട്ട : കോന്നി, കൈപ്പട്ടൂർ എക്സ്ചേഞ്ചുകളിലും പത്തനംതിട്ട ടെലിഫോൺ ഭവനിലും 14,15,16 തീയതികളിൽ രാവിലെ 10 മുതൽ 5 വരെ കുടശിക നിവാരണ അദാലത്തും ഹൈ സ്പീഡ് ഫൈബർ ഇന്റർനെറ്റ് മേളയും നടക്കും. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളുടെ കുടിശിക തുക ഇളവുകളോടെ തീർപ്പാക്കാൻ അവസരമുണ്ടാകും. കൂടാതെ പഴയ ലാൻഡ് ഫോൺ നമ്പരിൽ പ്രത്യേക ആനുകൂല്യങ്ങളോടെ കുറഞ്ഞ നിരക്കിൽ മാസം (399 മുതൽ) അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് സ്വന്തമാക്കാം. ഫോട്ടോയും തിരിച്ചറിയൽ കാർഡുമായി എത്തണമെന്ന് ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനിയർ അറിയിച്ചു.