പ്രമാടം : അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്ന ഇ - ശ്രമം പോർട്ടൽ സേവനം കേരള വിശ്വകർമ്മസഭ കോന്നി താലൂക്ക് ഓഫീസിൽ ലഭ്യമാക്കും. രജിസ്ട്രേഷൻ കാർഡ് വിതരണം ഇന്ന് രാവിലെ പത്തിന് യൂണിയൻ ഓഫീസിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.