ചെങ്ങന്നൂർ : ലണ്ടൻ മലയാളി കൗൺസിൽ ഏർപ്പെടുത്തിയ അവാർഡിന് കാരൂർ സോമൻ ( സാഹിത്യം) ,മിനി സുരേഷ് (കഥ) എന്നിവർ തിരഞ്ഞെടുക്കപ്പട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്.
ഡോ.ജോർജ് ഓണക്കൂർ,ഡോ. പള്ളിപ്പുറം മുരളി (ഇന്ത്യ),സിസിലി ജോർജ് (ഇംഗ്ലണ്ട്) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.
13ന് വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ അവാർഡ് ദാനവും കാരൂർ സോമൻ രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിക്കും.പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ സഹൃദയകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ലണ്ടൻ മലയാളി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ മാവേലിക്കര എം.എൽ.എ എം.എസ്.അരുൺ കുമാർ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ടി.മാവേലിക്കര, അനി വർഗീസ്, ബിയാർ പ്രസാദ്, ചുനക്കര ജനാർദ്ധനൻ നായർ, വിശ്വൻ പടനിലം, .എൽ.ശ്രീരഞ്ജിനി,
ഡോ.സിന്ധു ഹരികുമാർ, ഷാജ് ലാൽ,ഡോ.എൽ.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാർ, അനി വർഗീസ്, അഡ്വ. ദിലീപ് ചെറിയനാട്, കെ.ആർ.മുരളീധരൻ നായർ, ഗ്രാമ പഞ്ചായത്ത് അംഗം എൽസി വർഗീസ്, ഗീരീഷ് ഇലഞ്ഞിമേൽ, സോമൻ പ്ലാപ്പള്ളി, കൃഷ്ണകുമാർ കാരയ്ക്കാട് തുടങ്ങിയവർ പ്രസംഗിക്കും. ആർട്ടിസ്റ്റ് എ.വി.ജോസഫ് പേരിശേരിയുടെ ചിത്രപ്രദർശനം, കവിയരങ്ങ്, സാഹിത്യ സദസ് എന്നിവയുണ്ടായിരിക്കുമെന്ന് സഹൃദയകൂട്ടം ചെയർമാൻ ആലാ രാജൻ, എൽ എം സി കോർഡിനേറ്റർ ജഗദീദ് കരിമുളയ്ക്കൽ എന്നിവർ അറിയിച്ചു.