ചെങ്ങന്നൂർ : മുളക്കുഴ ജി.വി.എച്ച്.എസ്.എസ് സ്‌കൂൾ മൈതാനത്ത് ജനകീയ സമതി സംഘടിപ്പിക്കുന്ന അംബേദ്കർ കപ്പ് ഫുട്‌ബാൾ ടൂർണമെന്റ് 19 ന് തുടങ്ങും. വൈകിട്ട് 5ന് ചെങ്ങന്നൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ നിധീഷ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരം 24 ന് നടക്കും. മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ സനീഷ് പി.എം നേതൃത്വം നൽകും.