പത്തനംതിട്ട: ഡി.ഐ.സി.ജി.സിയുടെ നിക്ഷേപകർക്കുള്ള ഇടക്കാല പേഒൗട്ടുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഒാൺലൈൻ പ്രഭാഷണം ഇന്ന് ഉച്ചയ്ക്ക് 12ന് അടൂർ ഗ്രീൻവാലി കൺവെൻഷൻസെന്ററിൽ നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായിരിക്കും. മന്ത്രി വി.എൻ.വാസവൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ പങ്കെടുക്കും.