 
പന്തളം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ സഹകരണത്തോടെ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തോടാനുബന്ധിച്ച് എത്തുന്ന ഭക്തർക്ക് നൽകുന്ന അന്നദാനത്തിന് തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ .കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി പ്രായാറ്റിൽ ഇല്ലം ദേവദാസ് നമ്പൂതിരി ഭദ്രദീപം പകർന്നു അന്നദാന മണ്ഡപത്തിൽ തിരി തെളിച്ച് ഭാഗവാന് അന്നദാനം സമർപ്പിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമ്മ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. മനോജ് ചരളേൽ,അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ സൈനു രാജ്. അസിസ്റ്റന്റ് എൻജിനീയർ പ്രേം ജെ. ലാൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി. സുരേഷ്. വൈസ് പ്രസിഡന്റ് ആർ. മോഹനൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. ഗോപകുമാർ, പന്തളം മുനിസിപ്പൽ കൗൺസിലർ പുഷ്പലത, രഘു പെരുംമ്പുളിക്കൽ എന്നിവർ സംസാരിച്ചു.