ചെങ്ങന്നൂർ: സ്കൂട്ടറിലെത്തി മുണ്ടങ്കാവ് പട്ടംതാനത്തു പടിക്കൽ റോഡരികിൽ മാലിന്യം തള്ളിയ യുവാവിനെയും, യുവതിയെയും നാട്ടുകാർ കൈയോടെ പിടികൂടി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിക്ഷേപിച്ച മാലിന്യം തിരിച്ചെടുത്ത് ചാക്കിലാക്കിയ ശേഷമാണ് ഇരുവരെയും വിട്ടയച്ചത്. ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പും സ്ഥലത്തെത്തിയിരുന്നു. മാലിന്യം പൊതുവഴിയിൽ വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ പറഞ്ഞു.