കോന്നി: തണ്ണിത്തോട് മൂഴി തേക്കുതോട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പിൽ നിന്നും രണ്ടര കോടി രൂപയും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉൾപ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തി 6.76 രൂപ മുതൽ മുടക്കിലാണ് റോഡ് വികസിപ്പിക്കുന്നത്. വീതി കൂട്ടിയും വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചും ബി.എം ആൻഡ് ബി.സി നിലവാരത്തിലും ഡി.ബി.എം. സാങ്കേതിക വിദ്യയിലുമാണ് റോഡ് വികസിപ്പിക്കുന്നത്. അഞ്ചു വർഷത്തെ അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്. എട്ടു മാസമാണ് നിർമ്മാണ കാലാവധി. പൊതുമരമത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റർ ഭാഗവും ജില്ലാ പഞ്ചായത്ത്‌ അധീനതയിലുള്ള 4 കിലോമീറ്റർ ഭാഗവും റീ ബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തിയും തുക വകയിരുത്തിയുമാണ് ഒരേ ദിവസമാണ് നിർമ്മാണ പ്രവർത്തങ്ങൾ തുടങ്ങുന്നത്. തേക്കുതോട് ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ കെ.യു ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പ്രസംഗിക്കും.