teachers

പത്തനംതിട്ട : കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയിൽ പ്രൈമറി അദ്ധ്യാപകർ നിർണായകമായ പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ, ട്രഷറർ കെ.എ.ബെന്നി, ജോയിന്റ് സെക്രട്ടറി ഉമ്മർ പാലഞ്ചീരി, വനിത ഫോറം ചെയർപേഴ്‌സൺ കെ.പി.റംലത്ത്, കൺവീനർ സിന്ധു മേനോൻ, എം.ടി. ആന്റണി, എം.ഐ. അജികുമാർ, ടി.അനിൽകുമാർ, സംഘാടക സമിതി ചെയർമാൻ പി.കെ.ബിജുമോൻ, കെ.ശ്രീധരൻ, അജി സ്‌കറിയ, ബിജി ജോർജ്, ജയമോൾ മാത്യു, സ്മിത ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
റിട്ട. ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി, അഡീഷണൽ ജില്ലാ ജഡ്ജ് എസ്. രാധാകൃഷ്ണൻ, ഡോ. മനോജ് എസ്. മംഗലത്ത്, ജില്ലാ ട്രഷറി ഓഫീസർ എം.ആർ.രഘുനാഥൻ ഉണ്ണിത്താൻ, ടി. അനിൽ കുമാർ, ജോസ് സി. രോഗാദ്രി എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.