അടൂർ : അടൂർ മാർത്തോമ്മ യൂത്ത് സെന്ററിലെ പി.കെ.കുമാരൻ നഗറിൽ 27 മുതൽ 29 വരെ നടക്കുന്ന സി. പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് നാളെ പതാകദിനമായി ആചരിക്കും. ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും അടക്കം വീടുകളിൽ പതാക ഉയർത്തി പതാകദിനം വിജയമാക്കണമെന്ന് സംഘാടക സമിതി ചെയർമാൻ പി.ബി ഹർഷകുമാറും കൺവീനർ അഡ്വ.എസ് മനോജും അഭ്യർത്ഥിച്ചു.