ചെങ്ങന്നൂർ: കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷമായി നടന്നിരുന്ന സമരം ഉയർത്തിയ ആവശ്യങ്ങൾ ഒന്നാകെ കേന്ദ്ര സർക്കാർ അംഗീകരിച്ചതിൽ ചെങ്ങന്നൂർ പട്ടണത്തിൽ നടന്ന വിജയാഹ്‌ളാദ ദിന പ്രകടനവും പൊതുയോഗവും സി.പി.എം ഏരിയാ സെക്രട്ടി എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. എം.കെ.മനോജ് അദ്ധ്യക്ഷനായി. അഡ്വ.എം.ശശികുമാർ, വി.വി.അജയൻ, വി.ജി.അജീഷ്, യു.സുഭാഷ്, കെ.കെ.ചന്ദ്രൻ, ടി.കെ.സുഭാഷ്, അശ്വിൻ ദത്ത് എന്നിവർ സംസാരിച്ചു.