12-bipin-anusmaranam

കുമ്പനാട് : സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപിന്റെയും സഹപ്രവർത്തകരുടെയും വേർപാടിൽ കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിൻ നീറുപ്ലാക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി തോമസ് ജേക്കബ്, ബാബു തോമസ്, ബോബി കുളങ്ങരമഠം, ബോബി ചേന്നാട്ട് എന്നിവർ സംസാരിച്ചു.