schol

പ്രമാടം: നേതാജി ഹയർസെക്കൻഡറി സ്‌കൂളിലെ മികച്ച വിദ്യാർത്ഥികളിൽ സാമ്പത്തിക പരിമിതിയുള്ള 20പേർക്ക് പ്രതിമാസം 500 രൂപ വീതം സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിക്ക് തുടക്കമായി.
സ്‌കൂൾ സ്ഥാപകൻ ആക്‌ളേത്ത് എം.ചെല്ലപ്പൻ പിള്ളയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സ്മരണാർഥം ഫൗണ്ടേഴ്‌സ് സ്‌കോളർഷിപ്പ്. 5 മുതൽ 9 വരെ ക്ലാസുകളിലെ 3 വീതം കുട്ടികൾക്കും പത്താം ക്ലാസിലെ 5 പേർക്കുമാണ് പ്രതിമാസ സ്‌കോളർഷിപ്പ് ലഭ്യമാക്കുക. അനുസ്മരണയോഗം സ്‌കൂൾ മാനേജർ ബി.രവീന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റർ കെ.ജയകുമാർ അദ്ധ്യക്ഷനായി. അദ്ധ്യാപകരായ ​ ശ്രീലത.എ,എം.അബ്ദുൾറഷീദ്, ഏബ്രഹാം.കെ.ജെ, പ്രഗതി ഇംഗ്‌ളിഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ കെ.ബിന്ദു, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ടി.ആർ.സുരേഷ് എന്നിവർ പ്രസംഗിച്ചു.