പത്തനംതിട്ട : ശബരിമല സ്‌കീമിൽ ഉൾപ്പെടുത്തി നാലു കോടി രൂപ വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച ആനന്ദപ്പള്ളി - കൊടുമൺ റോഡ് നാളെ വൈകിട്ട് 5 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, അടൂർ നഗരസഭ ചെയർമാൻ ഡി. സജി, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ എന്നിവർ പങ്കെടുക്കും.