തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് 300 മീറ്റർ മാറി ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 60 വയസ് തോന്നിക്കും. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.