11-human-rights-cgnr

ചെങ്ങന്നൂർ : ദേശീയ മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി പാണ്ടനാട് സ്വാമിവിവേകാനന്ദ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റും പാണ്ടനാട് എം.വി. ലൈബ്രറിയും സംയുക്തമായി അവകാശബോധന പരിപാടി സംഘടിപ്പിച്ചു. ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വോളന്റിയർ ലീഡർ സ്വപ്ന ഉദയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ, പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ഡി.രമാദേവി, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ദീപ എം.തമ്പി, എൻ.എസ് എസ് വോളന്റിയർ ലീഡർ മാസ്റ്റർ അർജുൻ മനോഹരൻ എന്നിവർ പ്രസംഗിച്ചു.