games
ഇരട്ട സഹോദരിമാരായ എസ് അൽക്ക,എസ് അല്‍മി എന്നിവര്‍

റാന്നി: ജില്ലാ ജൂനിയർ അത് ലറ്റിക്‌സ് മത്സരത്തിൽ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ
ഇരട്ട സഹോദരിമാരായ എസ്.അൽക്ക,എസ്.അൽമി എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അൽമിക്ക് ഷോട്ട്പുട്ടിന് ഒന്നാം സ്ഥാനവും, അൽമിക്ക് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനവും, ഡിസ്‌കസ്‌ത്രോയിൽ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. സ്‌കൂൾ കായിക മത്സരത്തിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനമടക്കം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ ഇരട്ടകൾ ദേശീയ സ്‌കൂൾ മീറ്റിലും കഴിവു തെളിയിച്ചിട്ടുണ്ട്. കുന്നം ഗവ.എൽ.പി സ്‌കൂൾ പ്രഥമദ്ധ്യാപകൻ ഇടമുറി തോമ്പിക്കണ്ടം ചേന്നമലയിൽ സി.പി സുനിലിന്റെ മക്കളാണിവർ.