strike

അടൂർ :കെ.എസ്. ആർ. ടിസി. ഡിപ്പോയുടെ ശോചനീയാവസ്ഥക്ക്‌ അടിയന്തര പരിഹാരം കാണണമെന്ന് അവശ്യപെട്ട് യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ടി. ഒ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധ യോഗം യൂത്ത് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ നിക്കിൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. അംജത് അടൂർ, തൗഫീഖ് രാജൻ, എബി തോമസ്, ശ്രീ ലക്ഷ്മി ബിനു,എബൽ ബാബു, ,അഖിൽ പന്നിവിഴ,അൽത്താഫ് റഷീദാലീ,സജൻ വി. പ്രിൻസ്,രേവതി, ആൽവിൻ മാത്യു സജി എന്നിവർ പ്രസംഗിച്ചു. അടൂർ ഡിപ്പോയുടെ പരാധീനതകൾ പരിഹരിക്കാൻ അവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അവശ്യപെട്ട് പ്രവർത്തകർ എ.ടി.ഒയ്ക്ക് കത്ത് നൽകി.