
തിരുവല്ല: എം.ജി.സോമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ചലച്ചിത്രതാരം എം.ജി.സോമൻ അനുസ്മരണം നടത്തും. രാവിലെ എട്ടിന് കുറ്റൂരിലെ മണ്ണടിപ്പറമ്പിൽ വീട്ടിലെ സോമന്റെ സ്മൃതി മണ്ഡപത്തിൽ എം.ജി.സോമൻ ഫൗണ്ടേഷന്റെയും ആസാദ് നഗർ റസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കും.