പന്തളം: കേന്ദ്ര മന്ത്രി വി. മുരളീധരൻ തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തി. പന്തളം മണ്ഡലം ഭാരവാഹികളും മണ്ഡലത്തിലെ ബി.ജെ.പി ജനപ്രതിനിധികളും ഷാൾ അണിയിച്ചു സ്വീകരിച്ചു. പന്തളം മുനിസിപ്പാലിറ്റിയിലേയും മറ്റ് പഞ്ചായത്തുകളിലെയും വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനപ്രതിനിധികളുമായി ചർച്ച നടത്തി. നിരന്തരമായി വെള്ളപ്പൊക്കം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി അടിയന്തര നടപടികൾ കൈകൊള്ളാമെന്നും അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ മുഴുവൻ പദ്ധതികളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാൻ ജനപ്രതിനിധികളും ബി.ജെ.പി പ്രവർത്തകരും മുൻകൈ എടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.