പന്തളം: പന്തളത്തെ പ്രധാന ബൈപ്പാസ് റോഡായി ഉപയോഗിക്കാവുന്ന കുരമ്പാല പൂഴിക്കാട് വലക്കടവ് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 15ന് രാവിലെ 10ന് കോൺഗ്രസ് പ്രവർത്തകർ കുരമ്പാലയിൽ നിന്നും പൂഴിക്കാട്ടേക്ക് മാർച്ചും ധർണയും നടത്തും. ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കാൽനട യാത്രയും ദുസഹമാണ്. സ്ഥലം എം.എൽ.എ വാഗ്ദാനങ്ങൾ നൽകുകയും പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും റോഡിന്റെ നിർമ്മാണത്തിനു വേണ്ട നടപടികൾ ഇതേ വരെ ആരംഭിച്ചിട്ടില്ല. നിർമ്മാണം ആരംഭിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മന്നോട്ടു പോകുമെന്നും കോൺഗ്രസ് നേതാക്കളായ അഡ്വ.ബിജു ഫിലിപ്പ് ,അഡ്വ.ഡി.എൻ തൃദീപ്, എ.നൗഷാദ് റാവുത്തർ, കെ.ആർ.വിജയകുമാർ ,പന്തളം വാഹിദ്, വേണുകുമാരൻ നായർ ,മനോജ് കുരമ്പാല , മോഹൻകുമാർ വാളാക്കോട്ട്, ആനി ജോൺ തുണ്ടിൽ എന്നിവർ പറഞ്ഞു.