പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനാ ശക്തി ഡോ.ബാബ സാഹിബ് ബി. ആർ അംബേദ്കറുടെ 65-ാമത് പരിനിർവാണ ദിനം കേരള പട്ടികജാതി - വർഗ ഐക്യവേദി നിയമ സംരക്ഷണ ദിനമായി ആചരിച്ചു. അിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി - പട്ടികവർഗങ്ങളോട പൊലീസ് കാട്ടുന്ന അനീതി അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.കെ അർജുനൻ ഉദ്ഘാടനം ചെയ്തു. പന്തളം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഹരികുമാർ, വിനോദ് കൂടൽ, അനു എ, രാജരത്നം, വി.കെ രവി തുടങ്ങിയവർ സംസാരിച്ചു.