കുമ്പനാട് : വെള്ളിക്കര തൈപ്പറമ്പിൽ മാത്യു മത്തായി (അനിയൻ -76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെള്ളിക്കര ഐ.പി.സി ബേർശേബ ചർച്ചിന്റെ കമ്പിനിമല സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ ചരുവിൽ കുടുംബാംഗമാണ്. മക്കൾ: ബിൻസി മാത്യു, ഷാജി മാത്യു (ബാജി). മരുമക്കൾ: പാസ്റ്റർ സാബു ചാരുവേലിൽ, ഷീന (ദുബായ്).