cccc
കർഷകസമരം വിജയിപ്പിച്ചവർക്ക് അഭിവാദ്യം അർപ്പിച്ച് ഇലന്തൂരിൽ നടന്ന പ്രകടനം

പത്തനംതിട്ട: കർഷക സമരം വിജയിപ്പിച്ചവർക്ക് അഭിവാദ്യം അർപ്പിച്ച് കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജി അലക്‌സിന്റെ നേതൃത്വത്തിൽ ഇലന്തൂരിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്, കർഷക കോൺഗ്രസ് നേതാക്കളായ എം. ബി സത്യൻ, അബ്ദുൽ കാലം ആസാദ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം ജോൺസൻ, കെ.പി മുകുന്ദൻ, തോമസ്, വിത്സൺ ചിറക്കല, ശശി ബുഷൻ, രഘുനാഥ്, സ്വാമിനാഥൻ, ഗോപിനാഥൻ നായർ, ഷിജിൻ, ഷിബി അനി ജോർജ്, ഇന്ദിര എന്നിവർ പ്രസംഗിച്ചു.