
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അടൂർ, പത്തനംതിട്ട നഗരസഭകളിലും കവിയൂർ പഞ്ചായത്തിലുമാണ് കൂടുതൽ കൊവിഡ് രോഗികൾ. അടൂരിൽ 13 ഉം, പത്തനംതിട്ടയിലും കവിയൂരും 10 വീതവും. ജില്ലയിൽ ഇതുവരെ 2,03,265 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 192 പേർ രോഗമുക്തരായി.ആകെ രോഗ മുക്തരായവരുടെ എണ്ണം 2,00,228 ആണ്. ജില്ലക്കാരായ 1600 പേർ ചികിത്സയിലാണ്. 1555 പേർ ജില്ലയിലും 45 പേർ ജില്ലയ്ക്ക് പുറത്തും. ആകെ 6824 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഗവ.ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്നലെ 1677 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.