കൊടുമൺ : അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില - നികുതി വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന നിരാഹാര സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യു. ഡിഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി.മനോജ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റിനു എം തോമസ് അദ്ധ്യക്ഷത വഹിച്ചു. അരുൺ അങ്ങാടിക്കൽ, റ്റിനു അങ്ങാടിക്കൽ, കാശിശ് കൈലാസ്, കാർത്തിക് കൈലാസ്, റ്റിജു രാജു, ലിബിൻ ലാൽജി, ഗിരിജ മോൾ, ദീപു വടക്കേക്കര എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. സേവാദൾ ജില്ലാ പ്രസിഡന്റ് ചിരണിക്കൽ ശ്രീകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഐക്കര ഉണ്ണികൃഷ്ണൻ, എസ് ബിനു, കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ് മുല്ലൂർ സുരേഷ്, കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം പ്രസിഡന്റ് സി. ജി. ജോയി, അംജിത്ത് അടൂർ, എ.വിജയൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, ജോസ് പളളി വാതുക്കൽ, ലതികലാ കൈലാസ്, മോഹനൻ ചന്ദനപ്പളളി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചൂരക്കോട് ഉണ്ണികൃഷ്ണൻ, കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിഖിൽ ഫ്രാൻസിസ്, ഷിജിൻ ജോൺസൺ, ലിബിൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.