
അടൂർ : ഏറത്ത് ഗ്രാമപഞ്ചായത്തിൽ മലേറിയ എലിമിനേഷന്റെ ഭാഗമായി ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും യോഗം കൂടി മലേറിയ എലിമിനേഷൻ ടാസ്ക്ക് ഫോഴ്സ് കമ്മിറ്റി രൂപികരിച്ചു. എല്ലാ വാർഡുകളിലും വാർഡ് തല കമ്മറ്റികൾ കൂടി അതിഥി തൊഴിലാളികളെ മലമ്പനി പരിശോധയ്ക്ക് വിധേയമാക്കി രക്തപരിശോധന നടത്തുവാനും, കൊതുകകളുടെ സാന്നിദ്ധ്യം പഠിക്കുവാനും ഫീവർ നിരീക്ഷണം നടത്തുവാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ അദ്ധ്യക്ഷത വഹിച്ചു. അനിൽ പൂതക്കുഴി , മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ എസ്. ഹെൽത്ത് ഇൻസ്പെക്ടർ തട്ടത്തിൽ ബദറുദ്ദീൻ എന്നിവർ പ്രസംഗിച്ചു