പത്തനംതിട്ട : ജില്ലാ ഹോക്കി അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ആർ.ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി കെ. അനിൽകുമാർ (പ്രസിഡന്റ്), അമൃത് സോമരാജൻ (ജനറൽ സെക്രട്ടറി) പുളിമൂട്ടിൽ വിനോദ് (ട്രഷറർ), എസ്. രവീന്ദ്രൻ ഏഴുമറ്റൂർ (രക്ഷധികാരി) എന്നിവരെ തിരഞ്ഞെടുത്തു. കേരള ഹോക്കി സംസ്ഥാന സെക്രട്ടറി ആർ.അയ്യപ്പൻ പങ്കെടുത്തു.