കോന്നി: പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി റോഡിലെ കുഴികളടച്ചു വകുപ്പ് ഉദ്യോഗസ്ഥർ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് നിയോജകമണ്ഡലത്തിലെ തേക്കുതോട്, അതിരുങ്കൽ, വള്ളിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളുടെ നിർമ്മാണ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്യാനായി എത്തുന്നതിനു മുന്നോടിയായി തിരക്കിട്ടാണ് മന്ത്രി കടന്നുപോകുന്ന ഭാഗങ്ങളിലെ കുഴികൾ ഇന്നലെ അടച്ചത്.