sammana
ഫാബൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച മുല്ലപ്പെരിയാർ ഐക്യദാർഢ്യ സമ്മേളനം കേരള ഉന്നതാധികാര സമിതിഅംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ പറഞ്ഞു. ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മുല്ലപ്പെരിയാർ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ അതോറിറ്റി ഡോ. സാമുവേൽ നെല്ലിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, ഭാരവാഹികളായ ജോസഫ് ചാക്കോ, കെ.ബാബു മോഹനൻ, റോയി വർഗീസ്, ജോസ് പള്ളത്തുചിറ, വാളകം ജോൺ, കെ.പി. ജോസ്, അജിത കുട്ടപ്പൻ, ഷേർളി കെ.സൈമൺ എന്നിവർ പ്രസംഗിച്ചു.