തിരുവല്ല: ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി പറഞ്ഞു. കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി രതീഷ് പാലിയിൽ ചുമതലയേറ്റു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കാടുവെട്ടൂർ, ടി.പി.ഹരി, വിശാഖ് വെൺപാല, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, ശ്രീകുമാർ പിള്ള, സജി മാത്യു, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, ശോഭാ വിനു, ജേക്കബ് വർഗീസ്, മേരി സൂസൻ, വിജയൻ കൊമ്പാടി, അലക്സ് മാമൻ, ടോമിൻ ഇട്ടി, സോമൻ ജോർജ്, അച്ചൻകുഞ്ഞ്, സലിം, സുബിൻ, സന്തോഷ്, രമേശ് പണിക്കർ, രാജൻ കൊമ്പാടി, സരള സജി എന്നിവർ പ്രസംഗിച്ചു.