പന്തളം: ആതിരമല പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇന്ന് ഉദ്ഘാടനം ചെയ്യും. . പന്തളംനഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ല സെക്രട്ടറി എ. പി ജയൻ, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, സി.പി.എം ഏരിയാ സെക്രട്ടറി, ആർ. ജ്യോതികുമാർ, സി.പി.ഐ പന്തളം ലോക്കൽ സെക്രട്ടറി എസ്.രാജേന്ദ്രൻ ,അഡ്വ. ജെ.രാധാകൃഷ്ണനുണ്ണിത്താൻ, അച്ചൻകുഞ്ഞ്‌ജോൺ , വാർഡ് കൗൺസിലർ ജി.രാജേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.എം എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിപൂർത്തീകരിച്ചത് . പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ബിനുഭവനിൽ ജനാർദ്ദനക്കുറുപ്പ് സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം പണിതത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.