പന്തളം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ, മേജർ കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദശാവതാര ചാർത്ത് മഹോത്സവം 16 ന് തുടങ്ങും. എസ്.എൻ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് അവതാര ചാർത്ത് നടക്കുന്നത്. മത്സ്യാവതാരം മുതൽ കൃഷ്ണാവതാരം വരെയും ശേഷം രണ്ട് ദിവസങ്ങളായി മോഹിനി രൂപവും മഹാവിഷ്ണുവിന്റെ പൂർണകായ രൂപവും ചന്ദനത്തിൽ ചാർത്തുന്നതാണ് ചടങ്ങ്. ദശാവതാര ചാർത്ത് നടക്കുന്ന എല്ലാ ദിവസവും, വിഷ്ണു സഹസ്രനാമജപവും ദീപാരാധനയും ദീപക്കാഴ്ചയും, അവതാര പൂജയ്ക്ക് ശേഷം പ്രസാദ വിതരണവും ഉണ്ടായിരിക്കും.