prayer
പൊടിയാടിയിൽ ബി.ജെ.പി. സംഘടിപ്പിച്ച യോഗത്തിൽ കൊല്ലപ്പെട്ട സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന് ആദരാഞ്ജലി അർപ്പിച്ച് മൗനപ്രാർഥന

തിരുവല്ല: കൊല്ലപ്പെട്ട സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന് ആദരാഞ്ജലി അർപ്പിച്ച് ബി.ജെ.പിയുടെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ മൗന പ്രാർത്ഥന. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് യോഗം ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിന്റെ കള്ളപ്രചാരണങ്ങളെയും ഭീഷണികളെയും അതിജീവിച്ചുകൊണ്ടുതന്നെയാണ് ബി.ജെ.പി. കേരളത്തിൽ ഇക്കാലമത്രയും പ്രവർത്തിച്ചിട്ടുള്ളതെന്ന് എം.ടി.രമേശ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ഒ.ബി.സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അരുൺ പ്രകാശ്, മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദനൻ, പ്രദീപ് ആലംതുരുത്തി, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശാലിനി കുമാരി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനീഷ് പുത്തരി, അഡ്വ.ശ്യാം മണിപ്പുഴ എന്നിവർ പ്രസംഗിച്ചു.