road
അതിരുങ്കൽ രാജഗിരി കൂടൽ റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: മുറിഞ്ഞകൽ- അതിരുങ്കൽ- രാജഗിരി- കൂടൽ റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 15 കിലോമീറ്റർ ദൂരമുള്ള റോഡ് 15 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുന്നത്. അപകടാവസ്ഥയിലുള്ള ഇരുതോട് പാലം, കാരയ്ക്കക്കുഴി പാലം എന്നിവ പുനർനിർമ്മിക്കും. റോഡിന് വീതികൂട്ടി വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിച്ചും ഓട നിർമ്മിച്ചും ബി.എം ബി.സി നിലവാരത്തിലാണ് വികസിപ്പിക്കുന്നത്..എട്ടു മാസമാണ് നിർമ്മാണ കാലാവധി. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ജില്ലാ പഞ്ചായത്തംഗം വി.ടി. അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം പി.വിജയകുമാർ,അതിരുങ്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് വി. ഉന്മേഷ്,കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാൻ ഹുസൈൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സജി,സി .വി സുഭാഷിണി, പ്രസന്ന കുമാരി, മേഴ്സി ജോബി, ബിന്ദു റെജി,എസ് പി സജൻ, അജിത സജി, ഉഷ മോഹൻ ,ഷിബു ജോസഫ്, പൊതു മരാമത്ത് നിരത്തു വിഭാഗം എക്സികുട്ടീവ് എൻജിനീയർ വി. ബിനു തുടങ്ങിയവർ പങ്കെടുത്തു.