dharna

പത്തനംതിട്ട : രൂക്ഷമാകുന്ന വിലക്കയറ്റം നിയന്ത്രിക്കുക, കർഷകസമരത്തിനിടെ മരണമടഞ്ഞ കർഷകർക്ക് ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐക്യകർഷക സംഘം ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് കലാനിലയം രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.

പ്രൊഫ. ബാബു ചാക്കോ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോർജ്ജ് വറുഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ജി. പ്രസന്നകുമാർ, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ്, കെ.പി. മധുസൂദനൻ പിള്ള, ജോൺസ് യോഹന്നാൻ, ജോയി ജോൺ, എ.എം.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.