3.50 കോടിയുടെ പദ്ധതി
റാന്നി: വെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. കോളേജിലേക്കുള്ള പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവീസ് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ രാജു ഏബ്രഹാം മുഖ്യാതിഥിയായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ പി.ബീന, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീഷ് കെ.പണിക്കർ, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.രമാദേവി, പി.ആർ പ്രസാദ്, ആലിച്ചൻ ആറൊന്നിൽ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, സാംകുട്ടി പാലയ്ക്കാമണ്ണിൽ, രമേശ് ബാബു, കെ.ലളിതമ്മ, അബ്ദുൾ കുഷൈർ, പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എം.ജി ലൈജു, പ്രിൻസിപ്പൽ ഇൻ ചാർജ് റീനു ബി. ജോസ്, ശ്രുതി പി.നായർ, ആർ.വരദരാജൻ എന്നിവർ പ്രസംഗിച്ചു.