
പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ അടൂർ സബ് സെന്ററിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 നകം ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും അടൂർ സെന്ററിൽ എത്തിക്കണം. കമ്പ്യൂട്ടർ എൻജിനിയറിംഗ്, എം.സി.എ, എം.എസ്.സി (ഐ.ടി), എം.എസ് സി കമ്പ്യൂട്ടർ സയൻസ് ഇവയിൽ ഒന്നാം ക്ലാസ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യം. കൂടുതൽ വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ് സെന്റർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9947123177.