
പത്തനംതിട്ട : ജില്ലയിലെ റാന്നി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴിൽ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ 28 ന് രാവിലെ 10 മുതൽ 11.15 വരെ വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ കാർഡിന്റെ അസൽ, ഹാൾ ടിക്കറ്റ് എന്നിവ സഹിതം വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അന്നേ ദിവസം രാവിലെ 9.30 തന്നെ എത്തണം.