തിരുവല്ല: നിരണം വലിയപള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെ പെരുന്നാളും ബഹനാൻ സഹദായുടെ ഓർമ്മപ്പെരുന്നാളും ഇന്ന് മുതൽ 27വരെ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. 16ന് വൈകിട്ട് 3ന് വൈദിക സമ്മേളനം. 17ന് ഉച്ചയ്ക്ക് 2ന് പരിസ്ഥിതി സമ്മേളനം. 18ന് വൈകിട്ട് 6.45ന് ചരിത്രപ്രഭാഷണം. 19ന് ഉച്ചയ്ക്ക് 2ന് സണ്ടേസ്കൂൾ ഹെഡ്മാസ്റ്റേഴ്‌സ് സമ്മേളനം. 20ന് വൈകിട്ട് 5.45ന് പരുമല പള്ളിയിൽനിന്ന് റാസ. 7.45ന് ശ്ലൈഹിക വാഴ്വ് . 21ന് രാവിലെ എട്ടിന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ അഞ്ചിന്മേൽ കുർബാന, 11ന് കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും പൊതുസമ്മേളനവും. 12ന് വെച്ചൂട്ട്. 22ന് ഉച്ചയ്ക്ക് 2ന് ശുശ്രൂഷകസംഘം സമ്മേളനം. 23ന് രാവിലെ 10ന് ഭദ്രാസനാ ബാലസമാജ സമ്മേളനം ഡോ.ജോഷ്വാ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. 24ന് സണ്ടേസ്കൂൾ കുട്ടികളുടെയും അദ്ധ്യാപകരുടെയും കൂടിവരവ്. 25ന് പുലർച്ചെ 2ന് ജനനപെരുന്നാൾ ശുശ്രൂഷ.ആറിന് ശിശിരരാവ്, 26ന് ദൈവമാതാവിന്റെ പുകഴ്ച്ച പെരുന്നാൾ . വൈകിട്ട് 6.45ന് പ്രദക്ഷിണം. 27ന് രാവിലെ 7.30ന് ഡോ.അലക്സിയോസ് മാർ യൗസേബിയോസിന്റെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് പ്രദക്ഷിണം. വാർത്താസമ്മേളനത്തിൽ നിരണം പള്ളിവികാരി ഫാ.തോമസ് മാത്യു,ട്രസ്റ്റി പി.ജി.കോശി,സെക്രട്ടറി തോമസ് ഫിലിപ്പ്,ഫാ.വിപിൻ മാത്യു, തോമസ് മാത്യു,ബാബു കല്ലൻപറമ്പിൽ,ഫിലിപ്പോസ് എം,ബോബൻ തോമസ്,ഷിബോജ് തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.