അടൂർ : അടൂരിലെ ആദ്യകാല വ്യാപാരസ്ഥാപനമായ എം. പി സ്റ്റോഴ്സ് ഉടമ ആനന്ദപ്പള്ളി പുത്തൻവിളയിൽ പരേതനായ എം. പി വർഗീസിന്റെ മകനും എം. പി ബുക്ക് സ്റ്റാൾ ഉടമയുമായിരുന്ന ഷാജി വർഗീസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ആനന്ദപ്പള്ളി സെന്റ് ജോർജ് ഒാർത്തഡോക്സ് പള്ളിയിൽ. അടൂർ എക്യുമെനിക്കൽ പ്രയർ ഗ്രൂപ്പിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മുൻഭാരവാഹിയായിരുന്നു. ഭാര്യ : പറന്തൽ കുളത്തുംകരോട്ട് കുടുംബാംഗം ലാലി. മക്കൾ : അരുൺ, അനൂപ (ഇരുവരും ബംഗളൂരു). മരുമക്കൾ : ഡോ. ലിനി തങ്കച്ചൻ, തോമസ് (ഇരുവരും ബംഗളൂരു).