 
മല്ലപ്പള്ളി:. നിർമ്മലപുരം സെന്റ് മേരീസ് ദേവാലയത്തിന്റെ കവാടത്തിലെ മാതാവിന്റെ ഗ്രോട്ടോയിലെ നേർച്ചപ്പെട്ടി കഴിഞ്ഞ രാത്രിയിൽ മോഷ്ടാക്കൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പള്ളിയിൽ തിരുന്നാൾ നടന്നുവരികയാരുന്നു. തിരുന്നാൾ ഞായറാഴ്ച്ച സമാപിച്ചു . അന്ന് രാത്രിയിലാണ് മോഷണം നടന്നത്. പെരുമ്പെട്ടി പൊലീസ് കേസെടുത്തു. ഈ പ്രദേശത്തെ തെരുവുവിളക്കുകൾ മാസങ്ങളായി പ്രകാശിക്കുന്നില്ല.സാമുഹൃവിരുദ്ധരുടെയും, , മയക്കുമരുന്ന് വിതണക്കാരുടെയും മറ്റും വിഹാര സ്ഥലമായി നിർമ്മലപുരം, നാഗപ്പാറ മാറി.