ശബരിമല: മലകയറ്റത്തിനിടെ ശാരീരിക അസ്വസ്ഥകളെതുടർന്ന് തമിഴ് നാട് സ്വദേശികളായ രണ്ട് തീർത്ഥാടകർ മരിച്ചു. തമിഴ് നാട് കൂടല്ലൂർ ചിദംബരം സ്വദേശി ഇളങ്കോവൻ (48) നാമക്കൽ, കുമാരപാളയം നാരായണനഗർ സ്വദേശി മാതേശ്വരൻ (58) എന്നിവരാണ് മരിച്ചത്. ഇളങ്കോവനെ അപ്പാച്ചിമേടിൽ നിന്നും മാതേശ്വരനെ ചരൽമേടിൽ നിന്നും പമ്പ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.