തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ 4343 കിഴക്കൻ മുത്തൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠാ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 26ന് സമാപിക്കും. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.എസ് ലാലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി മഹേഷ് എം.പാണ്ടിശേരിൽ, ശാഖാ പ്രസിഡന്റുമാരായ ബിനുമോൻ എം.പി, വനിതാസംഘം പ്രസിഡന്റ് ലളിതാ മോഹനൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് സുകുമാരൻ, ശാഖാ മുൻ പ്രസിഡന്റ് എ.കെ.സുകുമാരൻ, യൂണിയൻ കമ്മിറ്റിയംഗം കെ.പി.ശിവദാസ് എന്നിവർ പ്രസംഗിച്ചു.
യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ രാജേഷ് ശശിധരൻ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം മുഖ്യപ്രഭാഷണം നടത്തി.19ന് ഉച്ചയ്ക്ക്ശേഷം 2ന് വനിതാസമ്മേളനം തിരുവല്ല യൂണിയൻ വനിതാസംഘം സെക്രട്ടറി സുധാഭായ് ഉദ്ഘാടനം ചെയ്യും.വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിക്കും.പ്രീതിലാൽ കോട്ടയം ഗുരുപ്രഭാഷണം നടത്തും. 25ന് രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ. 9ന് ഗുരുദേവ ഭാഗവത പാരായണം. വൈകിട്ട് 5.30ന് പടിഞ്ഞാറ്റുശേരി ശാഖയിൽനിന്ന് താലപ്പൊലി ഘോഷയാത്ര. തുടർന്ന് വിശേഷാൽ ദീപാരാധന. 26ന് രാവിലെ 7ന് കലശം . ഒന്നിന് ഗുരുപൂജ 2ന് ശ്രീനാരായണ ഗുരുദേവ പ്രതിഷ്‌ഠാ രജതജൂബിലി സമാപനസമ്മേളനം .യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠധിപതി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എന്നിവർ സന്ദേശം നൽകും.ശാഖ പ്രസിഡന്റ് പി.എസ്.ലാലൻ, സെക്രട്ടറി മഹേഷ് എം.പാണ്ടിശേരിൽ എന്നിവർ പ്രസംഗിക്കും. 6ന് സർവൈശ്യര്യപൂജ,പ്രസാദ വിതരണം 7.30മുതൽ കുട്ടികളുടെ കലാപരിപാടികൾ.