quiz

പത്തനംതിട്ട : വിദ്യാർത്ഥികളിൽ ദേശസ്‌നേഹവും ചരിത്ര ബോധവും വളർത്തുന്നതിനായി കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് സ്‌കൂൾതലം നാളെ നടക്കും. എൽ.പി, യു.പി, എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിയെ ജനുവരി 8ന് നടക്കുന്ന ഉപജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കാവുന്നതാണെന്ന് ജില്ലാ സെക്രട്ടറി വിജി കിഷോർ അറിയിച്ചു. ഫോൺ: 944738804.